വട്ടിയൂര്‍ക്കാവില്‍ ATM തകര്‍ത്ത് മോഷണശ്രമം, അലാറം മുഴങ്ങിയതോടെ കള്ളന്‍ ഇറങ്ങിയോടി | VIDEO

.
.

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ജങ്ഷനിലെ കാനറ ബാങ്കിന്റെ എ.ടി.എം തകര്‍ത്ത് പണം തട്ടാന്‍ ശ്രമം. സംഭവത്തില്‍ വട്ടിയൂര്‍ക്കാവിലെ ഒരു ഹോട്ടലിലെ ജോലിക്കാരനായ ബീഹാര്‍ സ്വദേശി മുഹമ്മദ് തന്‍വീറിനെ (29) പോലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബര്‍ 21ന് രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു മോഷണശ്രമം. കൗണ്ടറില്‍ പ്രവേശിച്ച പ്രതി എ.ടി.എം. യന്ത്രത്തിന്റെ മുന്‍വശത്തെ താഴ്ഭാഗത്തുള്ള പാനല്‍ഡോര്‍ പൂട്ടുപൊളിച്ച് ബാറ്ററിപാനല്‍ ഇളക്കി മാറ്റാന്‍ ശ്രമിക്കുന്നതിനിടെ സുരക്ഷാ അലാറം മുഴങ്ങി. തുടര്‍ന്ന് മോഷണശ്രമം ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. വട്ടിയൂര്‍ക്കാവ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അജീഷ്, എസ്.ഐ.മാരായ ബൈജു, അരുണ്‍കുമാര്‍, വിജയകുമാര്‍, സുരേഷ്‌കുമാര്‍, മനോഹരന്‍, സി.പി.ഒ. രാജേഷ്, ഷാഡോ ടീമംഗമായ രാജീവ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Content Highlights: ATM robbery attempt accused arrested