ASK EXPERT 2024; രണ്ടാം സെഷന് കോഴിക്കോട്ട് വൻ വരവേൽപ്പ്

മെഡിക്കല്‍, എന്‍ജിനിയറിങ് ഉള്‍പ്പെടെയുള്ള പ്രവേശനപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കേരളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ ലേണിങ് ആപ്പ് എജ്യുപോര്‍ട്ടുമായി സഹകരിച്ച് മാതൃഭൂമി ഡോട്ട് കോം നടത്തുന്ന 'ASK EXPERT 2024' പ്രൊഫഷണല്‍ കോഴ്‌സ് ഗൈഡന്‍സ് സെമിനാറിന്റെ രണ്ടാം സെഷന്‍ കോഴിക്കോട്ട് നടന്നു. മികച്ച കരിയര്‍ തിരഞ്ഞെടുക്കുന്നതിനായി രാജ്യത്തെ പ്രവേശന പരീക്ഷകളെ കുറിച്ചും കോഴ്‌സുകളെ കുറിച്ചും സെമിനാറില്‍ വിദഗ്ദര്‍ സംസാരിച്ചു. വന്‍ വിദ്യാര്‍ത്ഥി പങ്കാളിത്തത്തോടെ നടന്ന സെമിനാര്‍  കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ഡീന്‍ ഡോ എസ്. എം. സമീറാണ് ഉദ്ഘാടനം ചെയ്തത്.

Content Highlights: Ask Expert 2024