'ആശാവർക്കർമാർ സമൂഹത്തിന്റെ നട്ടെല്ല്; എന്തിനവരെ പരിഹസിക്കുന്നു? വീണാ ജോർജിന് മനസാക്ഷിയില്ലേ?'
ആശാവർക്കർമാർ സമൂഹത്തിന്റെ നട്ടെല്ലാണെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി. ആരോഗ്യമേഖലയെയും കമ്യൂണിറ്റിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് ആശാവർക്കർമാർ. കോവിഡ് കാലത്ത് നാടും നഗരവും വിറങ്ങലിച്ചുനിന്നപ്പോൾ മാലാഖമാരെ പോലെയാണ് ആശാവർക്കർമാർ വീടുകളിലേക്ക് കടന്നുവന്നത്. അവകാശങ്ങളാണ്, ഔദാര്യമല്ല ചോദിക്കുന്നത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരത്തിന്റെ രീതി മാറും. എന്തിനാണ് ഈ സർക്കാർ ആശാവർക്കർമാരെ പരിഹസിക്കുന്നത്? മന്ത്രി വീണാ ജോർജും ഒരു സ്ത്രീയല്ലേ? മനസില്ലേ, മനസാക്ഷിയില്ലേ? വിലക്കയറ്റം രൂക്ഷമാകുന്ന കാലത്ത് 7000 രൂപ കൊണ്ട് എങ്ങനെ ജീവിക്കും എന്ന് മന്ത്രി ആലോചിക്കണം. ആശവർക്കർമാരുടെ സമരത്തിന് മഹിളാ കോൺഗ്രസ്സിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും അവർ വ്യക്തമാക്കി.