'എല്ലാവർക്കുമുള്ള ഉത്തരമാണ് ലഭിച്ചത്' അർജുന് വേണ്ടി കൂടെ നിന്നവർക്ക് നന്ദിയറിയിച്ച് സഹോദരി
കൂടെ നിന്നവർക്ക് നന്ദിയറിയിച്ച് അർജുന്റെ സഹോദരി അഞ്ജു. അർജുന് എന്ത് സംഭവിച്ചു എന്ന ഒരൊറ്റ ഉത്തരത്തിനായാണ് കുടുംബം കാത്തിരുന്നത്. എം.കെ. രാഘവൻ എംപിയും സംസ്ഥാന സർക്കാരും പ്രതിനിധികളെ അയച്ച് കുടുംബത്തോടൊപ്പം നിന്നു. അർജുന് വേണ്ടി കർണാടക സർക്കാർ സാധ്യമായതെല്ലാം ചെയ്തു. മലയാളികളും കേരളത്തിലെ മാധ്യമങ്ങളും ഒപ്പമുണ്ടായി. അർജുന് വേണ്ടി പലരും പല രീതിയിലുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ചു. എല്ലാവർക്കും അതിനുള്ള ഉത്തരം കിട്ടി. തുടക്കത്തിൽ തെറ്റായ വിവരങ്ങളറിയിച്ച് ചിലർ കുടുംബത്തെ അടക്കം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. കുടുംബത്തിനും മനാഫിനും ഒരുപാട് സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. വിഷമിപ്പിച്ചത് യൂട്യൂബ് ചാനലുകൾ നടത്തിയ വ്യാജപ്രചരണമാണ്. അർജുന്റെ മൃതദേഹത്തിനായി നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാകുന്നത് വരെ കാത്തിരിക്കും, അഞ്ജു വ്യക്തമാക്കി.