Video |പിന്നാലെ പാഞ്ഞ് കാട്ടാന; ബൈക്ക് യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂര്‍ ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രക്കാരന്‍. കാക്കയങ്ങാട് പാറക്കണ്ടത്തെ സിനേഷ് (34) ആണ് ആനയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടത്. സിനോഷ് ഓടിച്ച ബൈക്കിന് പിന്നാലെ ആന ഓടിയെത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 6.15-ഓടെ ആറളം ഫാം ബ്ലോക്ക് ഒന്നിലായിരുന്നു സംഭവം.

Content Highlights: elephant attack bike passenger escapes