ആന്‍ഡമാനിലെ ലഹരിവേട്ട; പ്രതികള്‍ ഉപയോഗിച്ചത് സ്റ്റാര്‍ലിങ്ക്, മസ്‌കിന്റെ കമ്പനിയോട് വിവരംതേടി പോലീസ്

ആന്‍ഡമാന്‍ തീരത്ത് ശതകോടികളുടെ ലഹരി കടത്തിന് പ്രതികള്‍ ഇലോന്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന്റെ ഉപയോഗിച്ചുവെന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ ഡിജിപി. 36000 കോടി രൂപ വിലവരുന്ന 6000 കിലോഗ്രാം മെത്താംഫെറ്റമിനുമായി മ്യാന്മര്‍ സ്വദേശികളായ ആറുപേരെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു
ലഹരി കടത്തുകാര്‍ നാവിഗേഷനായി സ്റ്റാര്‍ലിങ്ക് ഉപയോഗിച്ചതായി പോലീസ് അറിയിച്ചു. ലഹരി കടത്തിയിരുന്ന മത്സബന്ധന ബോട്ടില്‍നിന്ന് സ്റ്റാര്‍ലിങ്കിന്റെ ഡിഷും സിമ്മുകളും അടക്കമുള്ളവ കണ്ടെത്തി.