മരക്കൊമ്പ് വീണ് പരിക്കേറ്റ യുവതിക്ക് ആശ്രയമായി ആംബുലൻസ് ജീവനക്കാർ

Photo: Screengrab PTI
Photo: Screengrab PTI

ഒഡിഷയിലെ  കേന്ദ്രപാറയിൽ മരക്കൊമ്പ് വീണ് പരിക്കേറ്റ യുവതിക്ക് ആശ്രയമായി ആംബുലൻസ് ജീവനക്കാർ. മാനസ് മല്ലിക്, നകുല ചരൺ മല്ലിക് എന്നിവരാണ് പരിക്കേറ്റയാൾക്ക് രക്ഷകരായത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. കനത്ത മഴയിൽ മരം കടപുഴകി വീണ് പ്രദേശത്ത് ​ഗതാ​ഗതം തടസ്സപ്പെട്ടിരുന്നു. ഇതോടെ ആംബുലൻസ് രണ്ടുകിലോമീറ്റർ അകലെ നിർത്തിയിട്ടതിന് ശേഷം ജീവനക്കാർ സ്ട്രെച്ചറുമായി പരിക്കേറ്റയാൾക്കരികിലേക്ക് പോകുകയായിരുന്നു. കനത്ത മഴയിലും കാറ്റിലും ചെളി നിറഞ്ഞ പാതയിലൂടെ സ്ട്രെച്ചറിൽ യുവതിയെ വാഹനത്തിലെത്തിക്കാൻ കഴിയാതെ വന്നതോടെ മാനസ് മല്ലിക് യുവതിയെ കൈകളിലെടുത്ത് രണ്ടു കിലോമീറ്റർ ദൂരം നടന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ച് യുവതിക്ക് ചികിത്സ ഉറപ്പാക്കി.
 

Content Highlights: Ambulance staff carry injured woman in heavy rain in odisha