ആലപ്പുഴ പുന്നമടയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു; ഒഴിവായത് വൻ അപകടം
ആലപ്പുഴ: പുന്നമടയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. സഞ്ചാരികൾ കുറവായതിനാൽ വലിയ അപകടമാണ് ഒഴിവായത്. പുന്നമട സ്റ്റാർട്ടിങ് പോയിന്റിന് സമീപം ഞായറാഴ്ച ഒന്നരയോടെ ഉണ്ടായ അപകടത്തിൽ ആർക്കും പരിക്കില്ല. അഗ്നിരക്ഷാ സേനയെത്തി തീ അണച്ചു. ഉല്ലാസയാത്ര ആരംഭിക്കും മുൻപാണ് അപകടമുണ്ടായത്. പുക ഉയർന്നതോടെ ബോട്ടിലുണ്ടായിരുന്ന രണ്ട് വിനോദസഞ്ചാരികളെ സുരക്ഷിതമായി പുറത്തിറക്കി. അടുക്കളയിൽ നിന്നു തീ പടർന്നതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. ഹൗസ്ബോട്ടിന്റെ ഉള്ളിൽ ഗ്യാസ് സിലിണ്ടറുകളുണ്ടായിരുന്നതിനാൽ രക്ഷാപ്രവർത്തനം വൈകി.
