സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നത് സരിന് ഗുണം ചെയ്യുമെന്ന് എ.കെ.ബാലൻ

സന്ദീപ് വാര്യർ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നത് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി പി.സരിന് ഗുണം ചെയ്യുമെന്ന് സിപിഎമ്മിന്റെ മുതിർന്ന നേതാവ് എ.കെ.ബാലൻ. സന്ദീപ് വാര്യർ എത്തിയ ശേഷം പാലക്കാട് സ്വാധീനമില്ലാത്ത മേഖലകളിലും ഇടതുപക്ഷത്തിന് മതന്യൂനപക്ഷങ്ങളുടെ പിന്തുണ കിട്ടുന്നുണ്ട്. കോൺഗ്രസ്-ബിജെപി ഡീലിന്റെ ഭാഗമായാണ് സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം. അതിനാലാണ് ആർഎസ്എസ് പോലും അതിനെതിരെ രംഗത്ത് വരാത്തത്. ഇനിയെങ്കിലും സന്ദീപ് വാര്യർ ഇതുവരെ നടത്തിയ വർഗീയ പരാമർശങ്ങൾ പിൻവലിക്കാൻ തയ്യാറാകണമെന്നും എ.കെ.ബാലൻ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Inshort- The senior CPM leader A.K. Balan has opined that Sandeep Warrier's joining the Congress after leaving the BJP will benefit P. Sarin, the Left Democratic Front candidate in the Palakkad by-election."

Report: Shihabudheen Thangal | Camera: Jaivin T Xavier

Content Highlights: AK Balan's reaction after he cast vote for byelection