VIDEO | ചടുലവേഗത്തിൽ തിരിഞ്ഞുംമറിഞ്ഞും പറന്ന് യുദ്ധവിമാനങ്ങൾ; എയ്‌റോ ഇന്ത്യ വിസ്മയക്കാഴ്ചകൾ
ബെംഗളൂരുവിന്റെ ആകാശത്തെ വിസ്മയിപ്പിച്ച് എയ്‌റോ ഇന്ത്യ 2025-ന് തുടക്കമായി. യെലഹങ്ക എയര്‍ ഫോഴ്‌സ് സ്റ്റേഷനിലാണ്, ഏഷ്യയിലെ ഏറ്റവും വലിയ എയര്‍ ഷോയായ എയ്‌റോ ഇന്ത്യ നടക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ യു.എസ്സും റഷ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പോര്‍വിമാനങ്ങള്‍ എയ്‌റോ ഇന്ത്യയുടെ ആദ്യദിനം വ്യോമാഭ്യാസം നടത്തി. വ്യോമസേനയുടെ സൂര്യകിരണ്‍ 9 ഹോക് എം.കെ. 132 യുദ്ധവിമാനങ്ങള്‍ കോണ്‍ട്രെയില്‍ ഉപയോഗിച്ച് ആകാശത്ത് ഹൃദയം വരച്ചത് ആകര്‍ഷകമായി. ഇന്ത്യയുടെ എല്‍.സി.എ. തേജസ് മാര്‍ക്ക് 1 എ, വിവിധോദ്ദേശ യുദ്ധവിമാനമായ സുഖോയ് സു-30 എം.കെ.ഐ, റഷ്യയുടെ അഞ്ചാം തലമുറ സ്‌റ്റെല്‍ത്ത് യുദ്ധവിമാനം സുഖോയ് സു-57 എന്നിവയുടെ അഭ്യാസപ്രകടനങ്ങള്‍ക്കും ബെംഗളൂരുവിന്റെ ആകാശം സാക്ഷിയായി. യു.എസ്സിന്റെ ലോക്കീഡ് മാര്‍ട്ടിന്‍ എഫ്-35, ലൈറ്റ്‌നിങ് 2 ഉള്‍പ്പെടെയുള്ള യുദ്ധവിമാനങ്ങളും എയ്‌റോ ഇന്ത്യയിലുണ്ട്. ഫെബ്രുവരി 14-നാണ് എയ്‌റോ ഇന്ത്യ 2025 അവസാനിക്കുന്നത്.
In short - Aero India 2025 has commenced in Bengaluru, taking place at the Yelahanka Air Force Station. This event is Asia's largest air show, featuring warplanes from various countries, including the US and Russia, performing aerial displays. Notably, the Indian Air Force's Surya Kiran team showcased heart shapes in the sky using 9 Hawk Mk132 aircraft. The show also featured performances by India's LCA Tejas Mk 1A, the Su-30 MKI, and Russia's fifth-generation stealth fighter, the Su-57.