ആ സംഭവത്തിന്‌ശേഷം സിനിമകള്‍ കിട്ടിയില്ല; ഷൂട്ടിങ്ങിനിടെ സംവിധായകന്‍ തല്ലിയത് പരസ്യമായി - പത്മപ്രിയ

സിനിമയിലെ സ്ത്രീ പുരുഷ അസമത്വത്തേക്കുറിച്ചും, പുരുഷ മേധാവിത്തത്തേക്കുറിച്ചും, ഷൂട്ടിങ്ങിനിടെ സംവിധായകന്‍ പരസ്യമായി തല്ലിയ സംഭവത്തേക്കുറിച്ചും പറഞ്ഞ് നടി പത്മപ്രിയ. 'മിരുഗ' ത്തിന്റെ ലൊക്കേഷനില്‍ വെച്ചായിരുന്നു 2016-ല്‍ സംവിധായകന്‍ സാമി അടിച്ചത്.
' എല്ലാവരുടേയും മുന്നില്‍ വെച്ചാണ് സംവിധായകന്‍ എന്നെ അടിച്ചത്. ആ സിനിമയ്ക്ക് സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. പക്ഷേ വാര്‍ത്ത വന്നത് ഞാനടിച്ചു എന്ന തരത്തിലാണ്. പിന്നീട് അയാള്‍ക്ക് ആറ് മാസം ബാന്‍ ലഭിച്ചു. പക്ഷേ ആ സംഭവത്തിന് ശേഷം എനിക്ക് തമിഴില്‍ നിന്ന് സിനിമകള്‍ ലഭിച്ചില്ല. അവകാശങ്ങള്‍ ചോദിക്കാനുള്ള 'അര്‍ഹത' പോലും സ്ത്രീക്കും പുരുഷനും വ്യത്യസ്തമാണെന്നും പത്മപ്രിയ പറഞ്ഞു. 'അതേ കഥകള്‍- തുല്യതയുടെയും നീതിയുടെയും പുതിയ കാഴ്ചപ്പാടില്‍' - എന്ന വിഷയത്തില്‍ കോഴിക്കോട് മടപ്പള്ളി കോളേജില്‍ സംസാരിക്കുകയായിരുന്നു പത്മപ്രിയ.