സൈലൻസർ രൂപമാറ്റം വരുത്തി; കൊച്ചിയിൽ 'തീ തുപ്പുന്ന' ബൈക്കുമായി യുവാവിന്റെ അഭ്യാസപ്രകടനം

തീ തുപ്പുന്ന ബൈക്കുമായി കൊച്ചിയിൽ അഭ്യാസപ്രകടനം നടത്തി യുവാവ്. ഇടപ്പള്ളി - കളമശ്ശേരി റൂട്ടിൽ ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. സൈലൻസർ രൂപമാറ്റം വരുത്തിയ ബൈക്കുമായാണ് ഇയാൾ അഭ്യാസപ്രകടനം നടത്തിയത്. ബൈക്കിന് പുറകേ പോയ കാർ യാത്രികർ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈ വീഡിയോ മോട്ടോർ വാഹനവകുപ്പിന് കൈമാറിയിട്ടുണ്ട്. 
 

Content Highlights: A young man rides a modified bike in Kochi