എഐ ഉപയോഗിച്ച് കേരളത്തിന്റെ സംഗീത വീഡിയോ ഒരുക്കി ഒൻപതാം ക്ലാസുകാരൻ

കേരളത്തിലെത്തുന്ന ലോകസഞ്ചാരിയുടെ സുന്ദരമായ യാത്രാനുഭവത്തിന്റെ സംഗീതവീഡിയോ ഒരുക്കി ഒൻപതാം ക്ലാസ് വിദ്യാർഥി.ഇക്കഴിഞ്ഞ അവധിക്കാലത്താണ് രാജഗിരി ക്രിസ്തു ജയന്തി സ്കൂളിലെ വിദ്യാർഥി ഈത്തൻ ജോൺ റിജിൻ ഇത് ഒരുക്കിയത്. ദൃശ്യങ്ങൾ സൃഷ്ടിക്കാനും സംഗീതം ചിട്ടപ്പെടുത്താനും ഉൾപ്പെടെയുള്ള നിർമാണജോലികൾക്ക് എഐ ടൂളുകളാണ് ഉപയോഗിച്ചത്. മൂന്നാർ,അതിരപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലൂടെയുള്ള യാത്ര വീഡിയാവിലുണ്ട്.കൊച്ചി ആസ്ഥാനമായ സിലിസിയം കമ്പനിയുടെ സഹസ്ഥാപകൻ റിജിൻ ജോണിന്റെയും റിച്ച് മാക്സ് ഗ്രൂപ്പ് സി.എഫ്.ഒ ദീപ മേരി ജെയിംസിന്റെയും മകനാണ് ഈത്തൻ.

Content Highlights: 9th-grade student Ethan John Rijin created an AI-powered travel music video. The video features scenic locations like Munnar and Athirappilly. Advanced AI tools were utilized for both visual creation and music composition. Showcases the growing intersection of student creativity and artificial intelligence.