ഇതര സംസ്ഥാന തൊഴിലാളികൾക്കായി ഇന്ന് അഞ്ച് ട്രെയിനുകൾ പുറപ്പെടും

കൊച്ചി: എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്ന് മറുനാടൻ തൊഴിലാളികൾക്കായി ഇന്ന് അഞ്ച്  ട്രെയിനുകള്‍ പുറപ്പെടും. ബിഹാറിലേക്കാണ് എല്ലാ സര്‍വീസുകളും നടത്തുന്നത്. വിവിധ ജില്ലകളിൽ നിന്നുള്ള തൊഴിലാളികളുടെ വിവരം ശേഖരിച്ചാണ് പ്രത്യേക ട്രെയിൻ സർവീസ് നടത്തുന്നത് . ആരോഗ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവർക്ക് യാത്രാ അനുമതി നല്‍കിയത്. ഓരോ ട്രെയിനിലും പരമാവധി 1200 യാത്രക്കാരെ കൊണ്ടുപോകാനാണ് അധികൃതരുടെ തീരുമാനം.  

 

Content Highlights: