'പുഷ്പൻ സഹനസൂര്യൻ'; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പി എം.വി ജയരാജൻ

ഒരു സഹനസൂര്യനാണ് പുഷ്പനെന്നും അദ്ദേഹത്തിന്റെ വേർപാട് രാഷ്ട്രീയത്തിന് അതീതമായി ദുഃഖമുണ്ടാക്കിയ ഒരു സംഭവമാണെന്നും എം.വി ജയരാജൻ. അങ്ങേയറ്റം വേദനയോടെയാണ് പുഷ്പന്റെ മരണവാർത്ത ജനങ്ങളാകെ ശ്രവിച്ചത്. കേരളത്തിൽ സമാനതകളില്ലാത്ത ഒരു വെടിവെപ്പായിരുന്നു കൂത്തുപ്പറമ്പിലേത്. മിനി ജാലിയൻ വാലാബാഗ് എന്ന് വിശേഷിപ്പിക്കാം. അതിൽ വെടിയേറ്റ് 1994ന് ശേഷം ഒറ്റ കിടപ്പിലായിരുന്നു പുഷ്പൻ. വീട്ടിൽ നിന്നും ആശുപത്രിയിലേക്കും തിരിച്ച് ആശുപത്രിയിൽ നിന്നും വീട്ടിലേക്കുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. പക്ഷേ പുഷ്പൻ നിശ്ചയദാർഢ്യത്തോടെ അന്നുമിന്നും ഡി.വൈ.എഫ്.ഐ.ക്കും പാർട്ടിക്കും കരുത്തുനൽകിയ ഒരു യുവപ്രവർത്തകനാണെന്നും അദ്ദേഹം പറഞ്ഞു. 

Inshort: MV Jayarajan mourns Pushpan

Content Highlights:  MV Jayarajan mourns Pushpan