Video | ലഹരി പിടിച്ചാലും കൈക്കൂലി കൊടുത്ത് പുറത്തിറങ്ങാം; യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ


22ാം വയസിൽ പ്രാണനായി കരുതിയവൻ ഉപേക്ഷിച്ചതോടെ  വിഷമം മറി കടക്കാനാണ് അവർ ആദ്യമായി ലഹരി ഉപയോഗിച്ചത്. ഒരു ഗ്ലാസ്‌ മദ്യത്തിലായിരുന്നു തുടക്കം. പിന്നീട് അവർ മാരക ലഹരി വസ്തുക്കളുടെ അടിമയായി മാറുകയായിരുന്നു. പിന്നീട് ലഹരി മുക്തമായ ജീവിതത്തിലേക്ക് തിരികെ വരണമെന്ന് ആഗ്രഹിച്ചെങ്കിലും കഠിനമായ പരിശ്രമം വേണ്ടി വന്നു. ലഹരിക്ക് അടിമയായി നഷ്ടപ്പെടുത്തിയ തന്റെ ആറു വർഷത്തെ ജീവിതത്തെക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് തുറന്നു സംസാരിക്കുകയാണ് അവൾ.

Content Highlights: A shocking revelation by a young woman claiming that even those caught with drugs can get released by paying a bribe. The video discusses allegations of bribery in drug cases and serious concerns surrounding legal procedures.