പ്രളയ ജലത്തെ ഗതിമാറ്റിവിടാം, ‘റൂം ഫോർ ദ റിവറിന്’ എന്താണ് സംഭവിച്ചത്? വേണു രാജാമണി പറയുന്നു
2018 ൽ കേരളത്തിലുണ്ടായ മഹാപ്രളയത്തിനു ശേഷം പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് വലിയ ചർച്ചകൾ നടന്നു. വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്നതിൽ ആഗോള തലത്തിൽ പുകൾപെറ്റ ഡച്ച് മാതൃകയെകുറിച്ച് വിപുലമായ കൂടിയാലോചനകൾ അതിൽ പ്രധാനമായിരുന്നു. അന്ന് നെതർലാൻഡ്സിലെ ഇന്ത്യൻ അംബാസിഡറായിരുന്ന വേണു രാജാമണിയാണ് ഇതിൽ താത്പര്യമെടുത്തത്. ഡച്ച് സർക്കാരിനെയും വിദഗ്ധരെയും കേരളവുമായി ബന്ധിപ്പിക്കാൻ മുഖ്യ പങ്ക് വഹിച്ചത് വേണു രാജാമണിയാണ്.
ഡച്ച് സംഘം ഇവിടെ വന്ന് കാര്യങ്ങൾ പഠിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നെതർലാൻഡ്‌സിൽ പോയി ഡച്ച് രീതികൾ നേരിൽക്കണ്ടു. പക്ഷേ പിന്നെ എന്താണ് സംഭവിച്ചത്?റൂം ഫോർ ദ റിവറിനെ കുറിച്ചും കാലാവസ്ഥാ വ്യതിയാനം ശക്തമാകുന്ന സാഹചര്യത്തിൽ കേരളം ഒരുങ്ങേണ്ടതിനെക്കുറിച്ചും സംസാരിക്കുകയാണ് വേണു രാജാമണി. നയതന്ത്രജ്ഞനും മുൻ ഇന്ത്യൻ അംബാസിഡറും മാധ്യമ പ്രവർത്തകനുമായ വേണു രാജാമണി, ജലത്തിനോടൊപ്പം ജീവിക്കുന്ന ഡച്ചുകാരുടെ പോരാട്ടത്തെക്കുറിച്ച് വിശദീകരിക്കുന്നു.
Content Highlights: Venu Rajamony on Dutch Flood Management Models for Kerala