ഖദറിട്ട പിണറായി വിജയനാണ് വി.ഡി. സതീശൻ, വളയ്ക്കാനാവില്ല ഒടിക്കേണ്ടി വരും- അഡ്വ.എ. ജയശങ്കർ

പത്തു ദിവസം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ വി.ഡി. സതീശനെ മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു ഫുട്‌ബോൾ മത്സരം പോലെ അത്യന്തം വാശിയേറിയ ട്വിസ്റ്റുകൾക്കൊടുവിൽ, 90 മിനിറ്റും മുന്നിലായിരുന്ന കെ.സി. വേണുഗോപാലിനെ 'ഇഞ്ചുറി ടൈമിൽ' മറികടന്ന് സതീശൻ എങ്ങനെ ഈ പദവിയിലെത്തി? കെ.സി. വേണുഗോപാലിന് എവിടെയാണ് പിഴച്ചത്? എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ട എന്ന മാനദണ്ഡം തിരിച്ചടിയായോ?സീനിയോറിറ്റി ഉണ്ടായിട്ടും ചെന്നിത്തലയ്ക്ക് എന്തുകൊണ്ട് വഴിമാറേണ്ടി വന്നു?സോഷ്യൽ മീഡിയയിലെയും സാധാരണക്കാരായ വോട്ടർമാരുടെയും പ്രതികരണം ഹൈക്കമാൻഡ് തീരുമാനത്തെ എങ്ങനെ സ്വാധീനിച്ചു?പ്രശസ്ത രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.എ. ജയശങ്കർ ഈ രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തുന്നു

Content Highlights: Renowned political observer Adv. A. Jayasankar evaluates these dramatic shifts in Kerala politics. An analysis of how Satheesan overtook K.C. Venugopal in the final moments, likened to an "injury time" goal in football. Insights into why seniority did not favor Ramesh Chennithala and how the MP contest criteria affected the race. The significant influence of social media and public sentiment on the High Command's final decision