വി.ഡി.സതീശന്റേത് ജെൻ-സി ബജറ്റ് | D Dhanuraj | Budget Analysis
ലളിതമായ ഭാഷയിൽ യുവാക്കളെ ഫോക്കസ് ചെയ്തുകൊണ്ടുള്ള ബജറ്റാണ് വി.ഡി.സതീശൻ അവതരിപ്പിച്ചതെന്ന് സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സി.പി.പി.ആർ) ചെയർമാൻ ഡി.ധനുരാജ്. സാധാരണ രാഷ്ട്രീയക്കാരിൽ നിന്ന് വിഭിന്നമായി ബജറ്റ് പ്രസംഗത്തിൽ ജെൻ-സി എന്ന വാക്ക് അദ്ദേഹം പലതവണ ആവർത്തിച്ചു. ഇന്നവേഷൻ ഹബ്ബ്, ഉന്നതവിദ്യാഭ്യാസ രംഗത്തെ നവീകരണം തുടങ്ങിയ പ്രഖ്യാപനങ്ങളെല്ലാം യുവതലമുറയ്ക്കായുള്ള പ്രഖ്യാപനങ്ങളാണ്. അവ ഫലപ്രദമായി നടപ്പാക്കുക എന്നതാണ് മുഖ്യമന്ത്രിയ്ക്ക് മുന്നിലുള്ള വെല്ലുവിളിയെന്നും മാതൃഭൂമി ഡോട്ട് കോമിനായി ബജറ്റ് അവലോകനം ചെയ്ത് സംസാരിക്കവേ ഡി.ധനുരാജ് പറഞ്ഞു.