സംഗീതമാണ് എന്റെ ഭർത്താവ്, സ്വപ്നങ്ങൾ ആർക്കുവേണ്ടിയും പണയം വെയ്ക്കരുത്-വൈക്കം വിജയലക്ഷ്മി

‘നമ്മുടെ സ്വപ്നങ്ങൾ ആർക്കുവേണ്ടിയും അടിയറവ് വയ്ക്കരുത്, പറ്റില്ലെങ്കിൽ പറ്റില്ലെന്ന് തുറന്നു പറയാൻ ഏതൊരു സ്ത്രീക്കും സാധിക്കണം’ -ആത്മവിശ്വാസത്തോടെ പറയുകയാണ് ദേശീയ പുരസ്‌കാരം സ്വന്തമാക്കി മലയാളത്തിന്റെ അഭിമാനമായി മാറിയ വൈക്കം വിജയലക്ഷ്മി. കാഴ്ചപരിമിതിയെ തോൽപ്പിച്ച് ഈ നേട്ടങ്ങൾ സ്വന്തമാക്കി താൻ നിൽക്കുന്നതിന്റെ കാരണം അച്ഛനും അമ്മയും തന്ന പിന്തുണയാണെന്ന് വിജയലക്ഷ്മി പറയുന്നു.

ജീവിതം നൽകിയ തിരിച്ചടിയെക്കുറിച്ചും വിജയലക്ഷ്മി സംസാരിക്കുന്നുണ്ട്. പാളിപ്പോയ വിവാഹ ബന്ധത്തെക്കുറിച്ച് വിജയലക്ഷ്മിക്ക് പറയാനുള്ളത് ഇതാണ്-’അതുപോട്ടെ, അതത്ര വലിയ കാര്യമൊന്നുമല്ല, രക്ഷപ്പെട്ടല്ലോ...’ 

കാഴ്ച പരിമിതിയുള്ള ഒരു വ്യക്തിയെയും മാറ്റിനിർത്തരുത് എന്ന് പറയുന്നു വിജയലക്ഷ്മി. ഏതെങ്കിലും തരത്തിൽ എന്തെങ്കിലും പരിമിതി ഉള്ളവർക്കും ഈ ലോകത്തിൽ ജീവിക്കാനുള്ള അവകാശമുണ്ട്, അവരെ ചേർത്ത് നിർത്തണം. എനിക്ക് എന്റെ അച്ഛനും അമ്മയും തന്ന പിന്തുണ പോലെ അവർക്കും മാതാപിതാക്കൾ ഉൾപ്പെടെയുള്ളവരുടെ പിന്തുണ ലഭിക്കണം എന്നും വിജയലക്ഷ്മി പറയുന്നു. 

Content Highlights: playback singer vaikom vijayalakshmi interview