‘ഷെയ്ൻ സുഡാപ്പിയല്ല, രാഖി മതാചാരത്തിന്റെ ഭാഗമല്ല, ബീഫ് എന്നാൽ പശുവുമല്ല’ | Haal | Shane Nigam
എമ്പുരാനും വി.ജാനകി V/S സ്റ്റേറ്റ് ഓഫ് കേരളയ്ക്കും പിന്നാലെ സെൻസർ ബോർഡിന്റെ വെട്ടേറ്റിരിക്കുകയാണ് ഷെയ്ൻ നിഗം നായകനായെത്തുന്ന ഹാലിന്. ചിത്രത്തിലെ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഉൾപ്പടെ 15 രംഗങ്ങൾക്കാണ് സെൻസർ ബോർഡ് കട്ട് പറഞ്ഞിരിക്കുന്നത്. പ്രണയിക്കൂ മതം മാറാതെ എന്ന സന്ദേശമാണ് തങ്ങളുടെ ചിത്രം പറയുന്നതെന്നും ആ സന്ദേശം പ്രചരിപ്പിച്ചാൽ മതവെറി കുറയുകയും മതം വിറ്റ് കാശാക്കാൻ പറ്റാതെ വരികയും മതം വിറ്റ് ഭരിക്കാൻ പറ്റാതെ വരികയും ചെയ്യുന്നതാണ് ചിലരെ ചൊടിപ്പിക്കുന്നതെന്ന് പറയുന്നു ചിത്രത്തിന്റെ സംവിധായകൻ വീര.
Content Highlights: Censor cuts 15 scenes from Shane Nigam’s 'Haal'.