‘തടവുകാർക്ക് നല്ല ഭക്ഷണം ജയിൽ ഉദ്യോഗസ്ഥരുടെ ഔദാര്യമല്ല, നിയമം നൽകുന്ന അവകാശം’ | Service Story
സിനിമകളിൽ നമ്മൾ കാണുന്ന ജയിൽ ജീവിതമാണോ യഥാർത്ഥത്തിൽ നമ്മൾ കാണാത്ത മതിൽക്കെട്ടിനപ്പുറത്തെ ജീവിതം? തടവുകാർക്ക് മട്ടൻ കറിയും പൊരിച്ച മീനുമടക്കം മികച്ച ഭക്ഷണം നൽകുന്നതിന് പിന്നിലെ കാരണമെന്താണ്? മൊബൈൽ ഫോണുകളും നിരോധിത വസ്തുക്കളും ജയിലിനുള്ളിലേക്ക് എത്തുന്നത് എങ്ങനെ? ഒരു കുറ്റവാളിയെ തിരുത്തി സമൂഹത്തിലേക്ക് മടക്കി അയക്കുന്ന ഒരു 'കറക്ഷണൽ സെന്റർ' ആയി ജയിലുകൾ എങ്ങനെ പ്രവർത്തിക്കുന്നു? 26 വർഷത്തെ സേവനത്തിന് ശേഷം വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടായി വിരമിച്ച കെ.അനിൽ കുമാർ തന്റെ സർവീസ് ജീവിതത്തിലെ അനുഭവങ്ങളും സിനിമാറ്റിക് ഭാവനകൾക്കപ്പുറമുള്ള ജയിൽ യാഥാർത്ഥ്യങ്ങളും പങ്കുവെയ്ക്കുന്നു. കേരളത്തിലെ ജയിലുകളിലെ ദൈനംദിന ജീവിതം, പരോൾ നിയമങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ, തടവുകാരുടെ ഭക്ഷണക്രമം, അവർക്ക് നൽകുന്ന തൊഴിൽ പരിശീലനങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നു.
