'എഡിറ്റിങ് മുതൽ കളറിങ് വരെ എല്ലാം പ്രേക്ഷകർക്കറിയാം' | Vincy Aloshious | Unni Lalu | Rekha Movie
മലയാളത്തിലെ പ്രേക്ഷകരിൽ വലിയ മാറ്റങ്ങൾ ഉണ്ടായെന്നും വ്യത്യസ്തമായ സിനിമകൾ അവർ അംഗീകരിക്കുന്നുണ്ടെന്നും നടി വിൻസി അലോഷ്യസ്. സ്ത്രീകേന്ദ്രീകൃത സിനിമകൾ ഇപ്പോൾ ധാരാളമായി ഇറങ്ങുന്നുണ്ട്. പ്രേക്ഷകർ അത്തരം സിനിമകൾ സ്വീകരിക്കുന്നതു കൊണ്ടാണത്. 'രേഖ'യും അത്തരമൊരു ചിത്രമാണ്. എഡിറ്റിങ്ങും കളറിങ്ങും തുടങ്ങി സിനിമയുടെ സാങ്കേതികവശങ്ങളെ കുറിച്ചെല്ലാം ഇന്നത്തെ പ്രേക്ഷകർക്കറിയാം. നല്ല കണ്ടന്റ് കൊടുത്താൽ അവർ സ്വീകരിക്കുമെന്നും വിൻസി പറഞ്ഞു. രേഖയിലെ സഹതാരം ഉണ്ണി ലാലുവുമൊത്ത് മാതൃഭൂമി ഡോട്ട് കോം Talkiesൽ പങ്കെടുക്കുകയായിരുന്നു അവർ.
Content Highlights: rekha movie, vincy aloshious, unni lalu, interview