നെഗറ്റീവ് റിവ്യൂവിനേക്കാൾ വലിയ പ്രശ്നങ്ങൾക്ക് നാം പരിഹാരം കാണേണ്ടതുണ്ട് -രഞ്ജിത് ശങ്കർ
ഓൺലൈൻ റിവ്യൂകൾ മാത്രമല്ല മലയാള സിനിമയുടെ പ്രശ്നമെന്നും അതിലും വലിയ വിഷയങ്ങൾക്ക് സിനിമാ മേഖല പരിഹാരം കാണേണ്ടതുണ്ടെന്നും പ്രശസ്ത സംവിധായകനും നിർമാതാവുമായ രഞ്ജിത് ശങ്കർ. റിവ്യൂകൾ ഒരു പരിധിയിലേറെ സിനിമയെ ബാധിക്കുമെന്ന് കരുതുന്നില്ല. പ്രേക്ഷകർക്ക് അപ്പീലിങ് ആയിട്ടുള്ള സിനിമകൾ നിർമിക്കണം. ഡിജിറ്റൽ മാർക്കറ്റിങ് സാധ്യകളെ കൃത്യമായി ഉപയോഗിക്കുന്നതിലും മലയാള സിനിമ ഏറെ മുന്നോട്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: ranjith sankar on cinema review bombing and other issues in film industry