ഈ സിനിമയിലെ സംഭവങ്ങൾ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട് | Talkies

തന്റെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങളും 'കീടം' എന്ന ചിത്രത്തിലുണ്ടെന്ന് നടി രജിഷ വിജയൻ. സൈബർ കുറ്റകൃത്യങ്ങളാണ് കീടത്തിന്റെ പ്രമേയം. അ‌തെല്ലാവരിലേക്കും എത്തിക്കാൻ കൃത്യമായ ഡീറ്റയിലിങ് ആവശ്യമായിരുന്നു. ഈ സിനിമയിൽ പറയുന്ന രണ്ട് സംഭവങ്ങൾ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. എന്നു പറയുമ്പോൾ നമുക്ക് ചുറ്റും അ‌ത്തരത്തിലുള്ള ലക്ഷക്കണക്കിന് സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്നാണ് മനസ്സിലാക്കേണ്ടതെന്നും മാതൃഭൂമി ഡോട്ട് കോം talkiesൽ സംവിധായകൻ രാഹുൽ റിജി നായർക്കൊപ്പം പങ്കെടുക്കവേ രജിഷ പറഞ്ഞു.
 

Content Highlights: Rajisha Vijayan Rahul Riji Nair Interview Keedam Movie new release