'ഹരിജിയുടെ പരിപാടിക്ക് കരഞ്ഞ് സ്റ്റേജിൽ ഹാർമോണിയം വായിക്കാനാവാതെ പോയിട്ടുണ്ട്' | Prakash Ulliyeri

കയ്യില്‍ മോട്ടോര്‍ ഘടിപ്പിച്ച ഹാര്‍മോണിയക്കാരനെന്നാണ് സംഗീതസംവിധായകന്‍ വിദ്യാധരന്‍ പ്രകാശ് ഉള്ള്യേരിയെ ഒരിക്കല്‍ വിശേഷിപ്പിച്ചത്.   ഇന്ത്യയിലെ ഒട്ടു മിക്ക പ്രതിഭാശാലികള്‍ക്കൊപ്പം പ്രവര്‍ത്തിച്ച പ്രകാശ് ഉള്ള്യേരി താന്‍ പഠിച്ച സംഗീതം തന്റേതായ രീതിയില്‍ അടുത്ത തലമുറയിലേക്കെത്തിക്കാന്‍ തത്വ എന്ന പേരില്‍ പാലക്കാട് ഒരു സ്റ്റുഡിയോയും മ്യൂസിക് ഇന്‍സ്റ്റിട്യൂട്ടും ആരംഭിച്ചു. പ്രശസ്ത ചെണ്ട കലാകാരനായ മട്ടന്നൂർ ശങ്കരൻ കുട്ടിയുമായി സഹകരിച്ച് നടത്തിവരുന്ന ത്രികായ എന്ന സം​ഗീത ബാൻഡിന്റെ ഭാ​ഗമായി സം​ഗീതസംവിധായകൻ ശരത് ഉൾപ്പെടെയുള്ള പ്രതിഭകൾ വേദിയിലെത്തുന്നു. കോഴിക്കോട് ഉള്ള്യേരിയിലെ വീട്ടിന് സമീപത്തുള്ള മാധവപ്പണിക്കരും കൂടാതെ അച്ഛന്‍ ഗോപാലപ്പണിക്കരും വായിക്കുന്നത് കണ്ടാണ് ഹാർമോണിയം വായന പഠിച്ചത്. മറ്റ് സംഗീതജ്ഞരുമായുള്ള സൗഹൃദമാണ് ഹാര്‍മോണിയം വായന സിസ്റ്റമാറ്റിക്കാവാന്‍ സഹായിച്ചത്. ചെമ്പൈ സംഗീതകോളേജില്‍ ഗാനഭൂഷണം ഡിപ്ലോമ കോഴ്‌സിന് ചേര്‍ന്നത് സംഗീതയാത്രയില്‍ വഴിത്തിരിവാകുകയും ചെയ്തു. തന്റെ സം​ഗീതയാത്രയെ കുറിച്ച് പ്രകാശ് ഉള്ള്യേരി സംസാരിക്കുന്നു.

Content Highlights: *Prakash Ulliyeri: A Harmonist's Journey from Kerala to the National Stage