'തണ്ണീര്‍മത്തന്‍' വിറ്റ് 50 കോടി നേടിയ ചേട്ടനും അനുജനും വീണ്ടും; MATHEW - DINOY | TALKIES

ഏതാണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കൂട്ടം പുതുമുഖങ്ങള്‍ അണിയറയിലും അരങ്ങത്തും ഒന്നിച്ചെത്തിയ 'തണ്ണീര്‍മത്തന്‍ ദിനങ്ങളെ'ന്ന ചിത്രം ബോക്‌സോഫീസില്‍ തരം?ഗമായി മാറി. ഇതിന് പിന്നാലെ ചിത്രത്തിലെ പ്രധാന കഥാപാത്രമായെത്തിയ മാത്യു തോമസിനെയും ചിത്രത്തിലെ സഹ എഴുത്തുകാരിലൊരാളും അഭിനേതാവുമായ ഡിനോയ് പൗലോസിനെയും മലയാളി പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. വീണ്ടുമൊരു ഹിറ്റ് ചിത്രമൊരുക്കാന്‍ വിശുദ്ധ മെജോ എന്ന ചിത്രത്തിലൂടെ ഇരുവരും ഒന്നിക്കുകയാണ്. ചിരിവിശേഷങ്ങളുമായി ഡിനോയും മാത്യുവും മാതൃഭൂമി ഡോട് കോമിനൊപ്പം ചേരുന്നു
 

Content Highlights: mathew thomas dinoy poulose interview visudha mejo movie thanneer mathan dinangal