'തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് ഉണ്ണി, ജെനുവിൻ ആയതുകൊണ്ട് ശത്രുക്കളെ ഉണ്ടാക്കും'

ഫൈറ്റിൽ ഇപ്പോൾ ഉണ്ണി ഒരു ബെഞ്ച് മാർക്ക് വച്ചിരിക്കുകയാണ്. അത് മറികടക്കാൻ ഇനി ഇതിലും വലിയ ഒരു ആക്ഷൻ ചിത്രം വരണം. സിനിമയ്ക്ക് മുമ്പ് ഉണ്ണിയുടെ ആരാധകർ എനിക്ക് മെസേജ് അയക്കുമ്പോൾ ഞാനവരോട് പറയാറുണ്ട്... ഒന്നും പേടിക്കണ്ട സൂപ്പർസ്റ്റാർ ലോഡിങ്ങ് എന്ന്... ഇപ്പോൾ എല്ലാവരും അത് പറഞ്ഞു തുടങ്ങി ഞാനും അങ്ങനെ തന്നെ വിളിക്കാൻ ആഗ്രഹിക്കുന്നു...സൂപ്പസ്റ്റാർ ഉണ്ണിമുകുന്ദൻ എന്ന്... പറയുകയാണ് തീയേറ്ററുകൾ പൂരപ്പറമ്പാക്കുന്ന മാർക്കോയുടെ നിർമാതാവ് ഷെരീഫ് മുഹമ്മദ്.

ഉണ്ണിയുടെ ആത്മവിശ്വാസം ഒന്നുമാത്രമാണ് എന്നെ മാർക്കോയിലേക്ക് എത്തിച്ചത്. ഈ സിനിമ ഇത്രത്തോളം പ്രേക്ഷകർ എറ്റെടുത്തിട്ടുണ്ടെങ്കിൽ അതിന് ഏറ്റവും വലിയ പങ്ക് വഹിച്ചത് ഉണ്ണിയാണ്. എനിക്ക് ഈ സിനിമയിലെ ഏറ്റവും വലിയ പ്രതീക്ഷയും ഉണ്ണി ആയിരുന്നു.  ആക്ഷൻ സിനിമ ചെയ്യാൻ ഇന്ന് മലയാളത്തിൽ ഏറ്റവും തലപ്പത്ത് നിൽക്കുന്ന വ്യക്തി ഉണ്ണിയാണ്.

തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് അദ്ദേഹം. അടുത്തറിയുന്നവർക്ക് അറിയാം ഉണ്ണി മുകുന്ദൻ എന്താണെന്ന്. ഉണ്ണി അങ്ങനെ തളരുന്ന വ്യക്തിയല്ല, കാരണം അദ്ദേഹം വളരെ ജെനുവിൻ ആയ ആളാണ്. ജെനുവിൻ ആയതുകൊണ്ട് തന്നെ ഉള്ളിലുള്ളത് വെട്ടിത്തുറന്ന് പറയും, അത് ശത്രുക്കളെ ഉണ്ടാക്കുകയും ചെയ്യും. വളരെ നല്ല മനസിന് ഉടമയാണ് ഉണ്ണി മുകുന്ദൻ.. ഷെരീഫ് പറയുന്നു.

In Short | Producer Sherief Muhammad lauds Unni Mukundan's rise as an action superstar in Malayalam cinema, crediting his authenticity, confidence, and powerful performance in Marco for the film's success. Fans and the industry alike recognize Unni as a genuine force in cinema.

Content Highlights: marco producer shareef muhammed talks about film and unnimukundan