ജെൻഡർ ന്യൂട്രാലിറ്റിക്ക് മാർക്സിസ്റ്റ് പാർട്ടി പോലും പാകപ്പെട്ടിട്ടില്ല - എം.കെ. മുനീർ
ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന ആശയത്തെ ഉള്‍ക്കൊള്ളാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി പോലും പാകപ്പെട്ടിട്ടില്ലെന്ന് എം.കെ. മുനീര്‍ എംല്‍എ. 'ജെന്‍ഡര്‍ ജസ്റ്റിസും ജെന്‍ഡര്‍ സെന്‍സിറ്റൈസേഷനും ആണ് നമ്മുടെ സമൂഹത്തില്‍ ആദ്യം നടപ്പാവേണ്ടത്. ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കുവേണ്ടി നമ്മുടെ സമൂഹം ഇനിയും പാകപ്പെടേണ്ടതുണ്ട്' - മുനീര്‍ പറഞ്ഞു.
'സ്ത്രീയോട് എങ്ങനെ പെരുമാറണം എന്ന ധാരണ ഇല്ലാത്ത ഒരുപാടുപേര് ഇപ്പോളും നമ്മുടെ സമൂഹത്തില്‍ ഉണ്ട്. സ്ത്രീ പുരുഷനൊപ്പം നില്‍ക്കണമെന്ന വിഷയം ആണ് ഇവിടെ ഇപ്പോളും ചര്‍ച്ച ചെയ്യുന്നത്. എന്തുകൊണ്ട് കഴിവുള്ള സ്ത്രീയ്ക്ക് പുരുഷനേക്കാളും ഉയരങ്ങളില്‍ എത്തിക്കൂടാ? ജെന്‍ഡര്‍ ന്യൂട്രാലിറ്റിയില്‍ ചര്‍ച്ചയാകേണ്ടത് ഏത് വസ്ത്രം ധരിക്കണമെന്നതോ, ലൈംഗികതയോ മാത്രമല്ല.
ലോകത്ത് നടക്കുന്ന ചര്‍ച്ചകള്‍ പരിഗണിക്കാതെയാണ് പെട്ടെന്ന് ഒരു ദിവസം പാഠ്യപദ്ധതിയിലേക്ക് ഈ വിഷയം കൊണ്ടുവരുന്നത്. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെപ്പോലെ വളരെ സങ്കീര്‍ണമായ ഒരു വിഷയം കൈകാര്യം ചെയ്യുന്നത് ഇത്ര ലാഘവത്തോടെയാവരുത്.' അങ്ങനെവരുമ്പോള്‍ പുരോഗമനത്തിന് പകരം സമൂഹത്തില്‍ അരാജകത്വമാണ് ഉണ്ടാവുകയെന്നും എം.കെ. മുനീര്‍ പറയുന്നു.
ലീഗിന്റേയോ ഏതെങ്കിലും ഒരു മതവിഭാഗത്തിന്റേയോ ആശങ്കയല്ല താന്‍ ഉയര്‍ത്തിക്കാട്ടിയത്. പദ്ധതിയുമായി മുന്നോട്ട് പോകും മുമ്പ് ജെന്‍ഡര്‍ ന്യൂട്രാലിറ്റി കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും എം.കെ. മുനീര്‍ പറഞ്ഞു.
Content Highlights: M K Muneer about gender neutral policy