കാന്താര ഞങ്ങൾ ചെയ്തതാണെന്ന് ഇന്നും പറയും, ഇത്ര വലിയ വിജയം പ്രതീക്ഷിച്ച സിനിമയായിരുന്നില്ലത് | Lavan & Kushan

‘ഗുരുവായൂരമ്പല നടയിൽ എന്ന സിനിമയുടെ വിഎഫ്എക്സിനെക്കുറിച്ച് ആരും സംസാരിച്ച് കണ്ടില്ല. അതിന്റെ ആർട്ടിനെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്. ക്ലൈമാക്സിലെ ക്രൗഡ് അടക്കം വിഎഫ്എക്സ് ആണ്. ഏറ്റവും വലിയ വെല്ലുവിളി എന്ന് പറയുന്നത് ഗുരുവായൂരമ്പലം അറിയാത്തവർ ആരുമില്ല എന്നതാണ്, അവിടെ പറ്റിക്കൽ നടക്കില്ലെന്നതാണ്...’ പറയുകയാണ് മലയാളവും കടന്ന് ഇന്ത്യയൊട്ടാകെ ഖ്യാതി നേടിയ വിഎഫ്എക്സ് ടീം ‍ഡിജിറ്റൽ ടർബോ മീഡിയയുടെ അമരക്കാരായ സഹോദരങ്ങൾ ലവനും കുശനും. മമ്മൂട്ടി ചിത്രം പുതിയ നിയമത്തിലൂടെ സിനിമാ വിഎഫ്എക്സ് രംഗത്തേക്കെത്തിയ ലവനും കുശനും മലയാളത്തിന് പുറത്ത് ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു കാന്താര. ഇരുവരും Yours Truly യിൽ മനസ് തുറക്കുന്നു

"ആരും ഇത്രയും വലിയ വിജയം പ്രതീക്ഷിച്ച സിനിമയായിരുന്നില്ല കാന്താര. ഇത്രയധികം വിജയം നേടിയതിന്റെ പ്രയോജനം ഞങ്ങൾക്കുമുണ്ടായിട്ടുണ്ട്. കേരളത്തിലുള്ള ഒരു സ്റ്റുഡിയോയ്ക്ക് ഇത്ര വലിയ സിനിമയുടെ ഭാഗമാവാന‍ സാധിച്ചു എന്നത് തന്നെ വലിയ അവസരമാണ്. കാന്താര ഇത്ര ഹിറ്റ് ആയിട്ടും ഞങ്ങളിപ്പോഴും പറയും കാന്താര ഞങ്ങൾ തന്നെ ചെയ്തതാണെന്ന്. AI എല്ലാരംഗത്തും എന്ന പോലെ വിഎഫ്എക്സിലും വെല്ലുവിളി ഉയർത്തും . പക്ഷേ ഏതെല്ലാം രീതിയിൽ ആണെന്ന് ഇന്നും അറിയില്ല. പല കാര്യങ്ങളും ഈസിയാകും. നമ്മൾ സമയമെടുത്ത് ചെയ്യുന്ന പല കാര്യങ്ങളും എളുപ്പമാകും, അതുപോലെ പത്ത് പേര് ചെയ്യേണ്ട കാര്യങ്ങൾ ഒരാൾക്ക് ചെയ്യാനാകും അതിന്റെ ഭവിഷ്യത്ത് ഊഹിക്കാമല്ലോ. മാസങ്ങൾക്കൊണ്ടോ വർഷങ്ങൾ കൊണ്ടോ ആ മാറ്റങ്ങൾ സംഭവിക്കാം. അത് നമ്മൾ മനസിലാക്കിയേ പറ്റൂ. എത്രയും പെട്ടെന്ന് അതിനനുസൃതമായി പ്രവർത്തിച്ച് തുടങ്ങുക എന്നേയുള്ളൂ",. ലവനും കുശനും പറയുന്നു

Content Highlights: Guruvayoorambala Nada VFX Secrets | Kantara Fame Digital Turbo Media