കുട്ടികളിലെ 'ഡിജിറ്റല്‍ ലഹരി'ക്ക് വേണം മറുമരുന്ന്; ഡി ഡാഡ് സെന്ററുകളുമായി പോലീസ്
രക്ഷിതാക്കളുടെ കണ്ണൊന്ന് തെറ്റിയാലുടന്‍ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി എവിടെയെങ്കിലും പാത്തിരുന്ന് വീഡിയോ കാണുന്ന കുട്ടികളെ മിക്ക വീടുകളിലും കാണാം. ഭക്ഷണം കഴിക്കാനുള്‍പ്പടെ മൊബൈല്‍ ഫോണ്‍ വേണമെന്ന് വാശിപിടിക്കുന്ന കുട്ടികളും ഒട്ടും കുറവല്ല. സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം കുട്ടികളെ സൈബര്‍ ഇടത്തിലെ ഇരുണ്ട ലോകത്തില്‍ എത്തിക്കുന്നതും ഇന്ന് സ്ഥിരം കാഴ്ചയാകുന്നുണ്ട്. ഡിജിറ്റല്‍ ലോകത്ത് അകപ്പെട്ട് അക്രമവാസനയോടെ പെരുമാറുന്ന കുട്ടികളെയും ചുറ്റും കണ്ണോടിച്ചാല്‍ കാണാം. 'ഡിജിറ്റല്‍ ലഹരി'ക്ക് അടിമയാകുന്ന കുട്ടികളില്‍ ഉറക്ക പ്രശ്‌നങ്ങള്‍, മോശം പെരുമാറ്റം, മാനസിക പ്രശ്‌നങ്ങള്‍, പഠനക്ഷമത നഷ്ടമാകല്‍ മുതലായവയൊക്കെ ഉണ്ടാകുന്നു. ഡിജിറ്റല്‍ ആസക്തിയുള്ളവരില്‍ ഏറെയും 14 മുതല്‍ 17 വയസുകാരാണ്. അശ്ലീല വെബ്‌സൈറ്റുകള്‍, ഓണ്‍ലൈന്‍ ഗെയിം എന്നിവയുടെ അടിമയാകുന്നവരും ഏറെയാണ്.
സൈബറിടങ്ങളിലെ കെണിയില്‍ നിന്നും കുട്ടികളെ മോചിപ്പിക്കാനും അവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്ററുകള്‍ (ഡി ഡാഡ്) കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് കേരള പോലീസ്. കുട്ടികളിലെ ഡിജിറ്റല്‍ ആസക്തി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്ററുകളുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളുടെ മാനസികാരോഗ്യത്തെക്കുറിച്ചും ഡി ഡാഡ് സെന്ററുകളുടെ ഏകോപന ചുമതലയുള്ള തിരുവനന്തപുരം റേഞ്ച് ഡിഐജി എസ് അജിതാബീഗം മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുന്നു.
Content Highlights: Kerala Police`s Fight Against Child Digital Addiction