കേരളത്തിന്റെ ഭാവി വെൽനെസ് ഇക്കോണമിയിൽ-ഡോ. ഷമിക രവി
ലോകം മുഴുവൻ വെൽനെസ് ഇക്കോണമിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കുമ്പോൾ അതിന്റെ ആസ്ഥാനമായി മാറാൻ കഴിയുന്ന ഏറ്റവും അനുയോജ്യമായ ഇടം കേരളമാണെന്ന് ഡോ. ഷമിക രവി. പ്രായമായ സമൂഹം ഏറിവരുമ്പോൾ അവരുടെ മാനസികവും ശാരീരികവുമായ സൗഖ്യം ഉറപ്പുവരുത്തുന്ന പരിചരണകേന്ദ്രങ്ങൾ (വെൽനെസ് ഇൻസ്റ്റിറ്റ്യൂട്ട്) ഒരുക്കി ലോകത്തിനുതന്നെ മാതൃകയാവാൻ കേരളത്തിന് സാധിക്കുമെന്ന് മാതൃഭൂമി പ്രതിനിധി എം.പി. സൂര്യദാസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അവർ പറഞ്ഞു. പ്രമുഖ സാമ്പത്തികവിദഗ്ധയായ ഷമിക, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതിയിൽ അംഗവും കേന്ദ്രസർക്കാരിൽ സെക്രട്ടറിയുമാണ്
