ചലച്ചിത്ര അക്കാദമിയുടെ ഭാഗമാകാൻ ഏറെ ആഗ്രഹിച്ചിരുന്നു; ഒരു ടീമായി മുന്നോട്ട് - രവീന്ദ്രൻ
ഒരു വ്യക്തിയെ കേന്ദ്രീകരിച്ചല്ല, പകരം ഒരു ടീമായി പ്രവർത്തിച്ച് ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകുമെന്ന് കേരള ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാൻ രവീന്ദ്രൻ. മികച്ച സിനിമകൾ കേരളത്തിലെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യും. ചലച്ചിത്രമേളകളുമായി വർഷങ്ങളായുള്ള ബന്ധവും അനുഭവസമ്പത്തുമുണ്ട്. ആ അനുഭവം അക്കാദമിയുടെ പ്രവർത്തനങ്ങളിൽ നല്ല രീതിയിൽ പ്രയോജനപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. മലയാള സിനിമയുമായി ബന്ധപ്പെട്ട് പുതിയ കാര്യങ്ങൾ ചെയ്യാനും ശ്രമിക്കുമെന്നും രവീന്ദ്രൻ വ്യക്തമാക്കി.
Content Highlights: Raveendran is the new Chairman of the Kerala Film Academy. Aims to work as a team rather than focusing on an individual. Plans to bring the best films to Kerala and introduce new initiatives for Malayalam cinema. Will utilize years of experience with film festivals to improve academy operations.