ഇടതുപക്ഷ അണികളുടെ വോട്ട് ചോർന്നു; വമ്പൻ പരാജയത്തിന്റെ കാരണങ്ങൾ വെളിപ്പെടുത്തി ജോസ്.കെ മാണി
താഴെതട്ടിലുള്ള ഇടതുപക്ഷ അണികളുടെ വികാരം എൽഡിഎഫ് ഇത്തവണ പ്രതിപക്ഷത്തിരിക്കട്ടെ എന്നായിരുന്നുവെന്ന് കേരള കോൺഗ്രസ് (എം) നേതാവ് ജോസ്. കെ.മാണി. കാരണമില്ലാതെയാണ് യുഡിഎഫ് തങ്ങളെ പുറത്താക്കിയതെന്നും ആ രാഷ്ട്രീയ അകൽച്ച ഇപ്പോഴും തുടരുന്നുവെന്നും തിരഞ്ഞെടുപ്പ് ജോസ്.കെ മാണി പറയുന്നു. ഭാര്യ നിഷ ജോസ് കെ മാണി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും പാലായിലെ ജനങ്ങൾ പൊളിറ്റിക്കലി വൈബ്രന്റാണെന്നും അദ്ദേഹം പറയുന്നു. തോൽവിക്ക് ശേഷം ഇതാദ്യമായി ജോസ്.കെ മാണി മാതൃഭൂമി ഡോട്ട് കോമിന്റെ 'ഓപ്പൺ ഹാർട്ടി'ൽ മനസ്സ് തുറക്കുന്നു
Content Highlights: Jose K. Mani Breaks Silence on Shocking Election Defeat