അച്ഛനുമായുള്ള ഓഫ്‌ സ്ക്രീൻ കെമിസ്ട്രി ഓൺ സ്‌ക്രീനിൽ കൊണ്ടുവരാനുള്ള പഠനമായിരുന്നു 'പാപ്പൻ' | Talkies

അച്ഛന്റെ ശുപാർശ കരിയറിൽ ഉണ്ടായിട്ടില്ലെന്നും ജോഷി സംവിധാനം ചെയ്യുന്ന പാപ്പന്റെ ഭാ​ഗമായതും അങ്ങനെയല്ലെന്നും ​ഗോകുൽ സുരേഷ്. തന്റെ മറ്റ് സിനിമകൾ കണ്ട ജോഷി സർ പാപ്പനിലെ കഥാപാത്രത്തിന് താൻ അനുയോജ്യനായിരിക്കുമെന്ന് അച്ഛനെ അറിയിക്കുകയായിരുന്നുവെന്നും പിന്നീട് കഥ കേട്ട് സിനിമയുടെ ഭാ​ഗമായി മാറിയതാണെന്നും ​​ഗോകുൽ പറയുന്നു. ജോഷി സാറിന്റെ ചിത്രമെന്ന് പറഞ്ഞാൽ ആരായാലും അതിന് സമ്മതം മൂളുമെന്നും ​ഗോകുൽ പറയുന്നു. 

പാപ്പന്റെ റിലീസിനോടനുബന്ധിച്ച പ്രമോഷന്റെ ഭാ​​ഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ​ഗോകുൽ. സഹതാരങ്ങളായ ടിനി ടോം, നീത പിള്ള, സാധിക തുടങ്ങിയവർക്കൊപ്പം പാപ്പന്റെ വിശേഷങ്ങളുമായി ​ഗോകുൽ സുരേഷ് ചേരുന്നു.

Content Highlights: gokul suresh interview paappan new movie suresh gopi joshiy tini tom neeta pillai sadhika