എല്ലാ ദിക്കിലും കാൻസർ സെന്ററുകൾ തുടങ്ങുന്നതല്ല പരിഹാരം, കേരളം ചെയ്യേണ്ടതെന്ത്?

ലക്ഷണങ്ങൾ പ്രകടമായാൽപ്പോലും ചികിത്സ വൈകിക്കുന്നവർ നിരവധിയാണെന്നു പറയുകയാണ് കോഴിക്കോട്ടെ പ്രശസ്ത കാൻസർ രോഗവിദഗ്ധനായ ഡോ.നാരായണൻ കുട്ടി വാര്യർ. സ്ക്രീനിങ്ങിനു മുതിരുന്നവരുടെ എണ്ണം വളരെ തുച്ഛമാണ്. നിശബ്ദം പടരുന്ന കാൻസറുകളെ തിരിച്ചറിയണമെന്നും കാൻസറിന്റെ അത്യാധുനിക ചികിത്സ ലഭിക്കുന്നത് 5%-ൽ താഴെ ആളുകൾക്കു മാത്രമാണെന്നും അദ്ദേഹം പറയുന്നു. എല്ലാ ദിക്കിലും കാൻസർ സെന്ററുകൾ ഉയരുന്നതല്ല ഫലപ്രദമായ കാൻസർ ചികിത്സയ്ക്കു വേണ്ടതെന്നും അശാസ്ത്രീയ ചികിത്സയ്ക്കു പിന്നാലെ പോയി ജീവൻ അപകടത്തിലാക്കരുതെന്നും മാതൃഭൂമി ഡോട്ട്കോം ഡോക്ടേഴ്സ് ഡയറിയിലൂടെ അദ്ദേഹം പങ്കുവെക്കുന്നു. അടുത്ത പത്തുവർഷത്തിൽ കേരളത്തിലെ കാൻസർ ചികിത്സാമേഖലയിൽ ഉണ്ടായിരിക്കേണ്ട മാറ്റങ്ങളേക്കുറിച്ചും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.

Content Highlights: Many patients delay cancer treatment despite showing symptoms. The number of people opting for cancer screening is very low. Advanced cancer treatment is accessible to less than 5% of people. Unscientific treatments can endanger lives; proper care is essential. Insights on the required transformations in Kerala's cancer care sector over the next decade.