‘ഞാൻ റിസ്‌ക് ആസ്വദിക്കുന്നയാളാണ്; പാഷൻ കൊണ്ട് മാത്രം കൂടെനിൽക്കുന്ന ഒരു ടീമുണ്ടെനിക്ക്’
കേരളത്തിലെ വന്യജീവി സംരക്ഷണ മേഖലയിലെ ധീരമായ മുഖമാണ് ഡോ. അരുൺ സക്കറിയ. വന്യമൃഗങ്ങളെ മയക്കുവെടി വെക്കുന്നതിലെ റിസ്‌ക്കുകൾ, കാടിന്റെ ശാസ്ത്രം, മനുഷ്യ-മൃഗ സംഘർഷങ്ങളുടെ യഥാർത്ഥ കാരണങ്ങൾ എന്നിവയെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. വൈൽഡ് ലൈഫിനോടുള്ള അഭിനിവേശം കൊണ്ട് മാത്രം പ്രവർത്തിക്കുന്ന തന്റെ ടീമിനെക്കുറിച്ചും, പരിമിതമായ സൗകര്യങ്ങൾക്കിടയിലും കൃത്യമായ ഡോസേജ് കണക്കാക്കുന്നതിലെ വൈദഗ്ധ്യത്തെക്കുറിച്ചും ഡോക്ടർ വ്യക്തമാക്കുന്നു. തന്നോടൊപ്പം നിഴലായി നിന്ന സഹായി ഹുസൈന്റെ ദാരുണമായ മരണം തന്നെ എങ്ങനെ തളർത്തി എന്നതിനെക്കുറിച്ചും, ഒരു വന്യജീവി ഡോക്ടർ എന്ന നിലയിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം മനസ്സുതുറക്കുന്നു. 'പ്രൊഫൈൽസ് അൺസ്‌ക്രിപ്റ്റഡി'ൽ ഡോ.അരുൺ സക്കറിയ
Content Highlights: Join Dr. Arun Zachariah on Profiles Unscripted as he discusses the risks of wildlife conservation and human-animal conflict management