എന്നെ ഇ.ഡി അറസ്റ്റ് ചെയ്തത് പിണറായിക്കെതിരെ മൊഴി കൊടുക്കാത്തതിന്റെ പേരിൽ- ബിനീഷ് കോടിയേരി
തന്നെ ഇ.ഡി അറസ്റ്റ് ചെയ്തത് പിണറായിക്കെതിരെ മൊഴി കൊടുക്കാത്തതിന്റെ പേരിലെന്ന് ബിനീഷ് കോടിയേരി. ഇ.ഡിക്ക് വഴങ്ങാത്തതുകൊണ്ടാണ് വീട് റെയ്ഡ് ചെയ്തതെന്നും ബിനീഷ് മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. ജയിൽ നാളുകളെക്കുറിച്ചും ബിനീഷ് മനസ്സ് തുറന്നു. 'പ്രതിസന്ധി ഘട്ടങ്ങളിൽ പലപ്പോഴും പതറിപ്പോയിട്ടുണ്ട്. ജയിൽനാളുകളിൽ ആഴ്ചയിലൊരിക്കൽ വീട്ടിലേക്ക് വിളിക്കാം. പറ്റുന്നില്ലെന്ന് അച്ഛനോട് പറയുമ്പോൾ വായനയിലേക്ക് ശ്രദ്ധതിരിക്കാനായിരുന്നു അച്ഛന്റെ ഉപദേശം. പലപ്പോഴും എന്താ നമ്മളെ ആരും സംരക്ഷിക്കാത്തതെന്ന് ഞാൻ അച്ഛനോട് ചോദിച്ചിട്ടുണ്ട്'-ബിനീഷ് പറഞ്ഞു. പാർട്ടി തിരിഞ്ഞുനോക്കിയില്ലെന്ന അമ്മയുടെ പ്രതികരണത്തിന്റെ പശ്ചാത്തലം പാർട്ടിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും തങ്ങളെന്നും പാർട്ടി കുടുംബമാണെന്നും ബിനീഷ് കോടിയേരി പറയുന്നു
Content Highlights: Binish Kodiyeri Breaks Silence on Jail Time and ED Investigation