മലയാളത്തിൽ അഭിനയിക്കണം എന്ന് ഏറ്റവുമധികം ആഗ്രഹിച്ചത് കുടുംബം | Arya | Ananthan Kaadu
ഞാൻ മലയാളത്തിൽ അഭിനയിക്കണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ചത് എന്റെ കുടുംബമാണ്. എന്റെ സ്വന്തം ഭാഷയിൽ ഒരു നല്ല ചിത്രത്തിൽ നായക വേഷത്തിൽ വരണമെന്ന് ഉണ്ടായിരുന്നു എല്ലാംകൊണ്ടും സമയം ശരിയായി വന്നത് അനന്തൻകാടിലൂടെയാണ്. പറയുകയാണ് മലയാളത്തിൽ നിന്ന് തമിഴിൽ എത്തി സൂപ്പർ താരമായി മാറിയ ആര്യ. മുരളി ഗോപിയുടെ രചനയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്ത അനന്തൻ കാടിന്റെ വിശേഷങ്ങളുമായി ആര്യയും സംവിധായകനും ഒപ്പം അപ്പാനി ശരത്തും ചേരുന്നു
