വയനാട്ടിൽ ടൗൺഷിപ്പ് പണിതത് നരേന്ദ്ര മോദി കൊടുത്ത ഫണ്ട് കൊണ്ട് - എ.പി അബ്ദുള്ളക്കുട്ടി
വയനാട്ടിൽ ടൗൺഷിപ്പ് പണിതത് നരേന്ദ്ര മോദി കൊടുത്ത ഫണ്ട് കൊണ്ടാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡൻറ് എ.പി അബ്ദുള്ളക്കുട്ടി. ഇക്കാര്യങ്ങൾ അന്വേഷണം നടത്തി ശരിയായ രീതിയിൽ റിപ്പോർട്ട് നൽകാൻ മാധ്യമങ്ങൾ തയ്യാറാവുന്നില്ല.779 കോടി ജനങ്ങൾ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഇതിൽനിന്ന് ഒരു നയാ പൈസ ചെലവാക്കിയിട്ടില്ല. തനത് ഫണ്ടിൽ നിന്നും ചെലവാക്കിയിട്ടില്ല. യഥാർത്ഥത്തിൽ നരേന്ദ്ര മോദിയുടെ സഹായം ഉണ്ടായിരുന്നില്ലെങ്കിൽ പിണറായി വിജയൻ ഖജനാവും പൂട്ടി പോവേണ്ടി വരുമായിരുന്നുവെന്നും എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു.
Content Highlights: AP Abdullakutty asserts Wayanad township construction was funded by PM Modi., Criticism of media for not reporting the source of project funding correctly., Allegation that state disaster relief funds remain unutilized., Claim that the state government relies heavily on central financial assistance.