കത്ത് തെളിവായി സ്വീകരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു; ക്രിമിനലായതുകൊണ്ട് കൈയക്ഷരം നന്നാകാന്‍ പാടില്ലേ- അഡ്വ. ടി.ബി. മിനി
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് നീതി കിട്ടുന്നതുവരെ കൂടെയുണ്ടാകുമെന്ന് അഭിഭാഷക ടി.ബി. മിനി. കോടതിയില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകളൊന്നും പോരെന്നാണ് കോടതി പറഞ്ഞത്. അവള്‍ക്ക് നീതി നേടിക്കൊടുക്കണമെന്നാണ് എന്റെ ആഗ്രഹം. അതിജീവിതയോട് ചെയ്തത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. ദിലീപിനെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതേ വിട്ടതോടെ വലിയ സൈബര്‍ ആക്രമണമാണ് താന്‍ നേരിടുന്നതെന്നും അഡ്വ.ടി ബി മിനി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
വ്യക്തിപരമായി ദിലീപിനോട് ഒരു ദേഷ്യവും എനിക്കില്ല. സംശയത്തിന്റെ ആനുകൂല്യത്തില്‍ മാത്രമാണ് എട്ടാം പ്രതിയായ ദിലീപിനെ വെറുതെവിട്ടത്. എല്ലാ കോടതികളും അയാളെ വെറുതെ വിട്ടിട്ടില്ല. ഞാന്‍ അത്രമേല്‍ ശരിയായിരുന്നു എന്നാണ് ഇപ്പോള്‍ മനസിലാക്കുന്നത്. നേരിന്റെ കൂടെ മാത്രമേ നിന്നിട്ടുള്ളൂ എന്ന വിശ്വാസമാണ് തന്റെ ധൈര്യമെന്നും ടി.ബി. മിനി പറഞ്ഞു.
Content Highlights: kochi actress attack case adv tb mini interview