വൈഷ്ണവ ജനതോ തേനേ കഹിയേ ജേ..; അക്ഷരങ്ങളിലൂടെ ഗാന്ധി പ്രണാമം

രാജ്യത്തിന് 27 കലിഗ്രാഫി കലാകാരന്മാരുടെ അക്ഷരങ്ങളിലൂടെ ഗാന്ധിജയന്തി ദിനത്തിൽ പ്രണാമം. അക്ഷരങ്ങളിലൂടെ ഗാന്ധിജിക്ക് പ്രണാമം അർപ്പിക്കുന്ന വീഡിയോ പ്രദർശിപ്പിച്ചുകൊണ്ടാണ് അന്താരാഷ്ട്ര കലിഗ്രാഫി ഫെസ്റ്റിവൽ കൊച്ചിയിൽ ആരംഭിച്ചത്.പല ഭാഷകളിൽ തെളിഞ്ഞ അക്ഷരങ്ങൾക്കൊപ്പം ശാന്ത സുന്ദരമായ സംഗീതവും ഉണ്ടായിരുന്നു. ജി.വി. ശ്രീകുമാറും നാരായണ ഭട്ടതിരിയും ചേർന്നാണ് വീഡിയോ അവതരിപ്പിച്ചത്

Content Highlights: International calligraphy festival at kochi