Illuminati | പ്രത്യേക 'വെളിപാട്' കിട്ടിയവരുടെ സംഘം, ഇല്യുമിനാറ്റി അത്ര സിംപിളല്ല | Aarkkariyam - 1

അടിമുടി നിഗൂഢത.. അതാണ് ഇല്യുമിനാറ്റി. എന്താണ് നമ്മള്‍ കേട്ടുപഴകിയ ഈ ഇല്ല്യൂമിനാറ്റി? ഇങ്ങനെ ഒരു സംഘടന ഉണ്ടായിരുന്നോ എന്നതില്‍ തുടങ്ങി ഈ സംഘടന ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ എന്നതു വരെയുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്. ഉണ്ടെന്നും ഇല്ലെന്നും പറഞ്ഞ് ആളുകള്‍ ചര്‍ച്ച നടത്തുന്നു, തമ്മില്‍ത്തല്ലുന്നു, സിനിമ വരെ എടുക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലൂടെയാണല്ലോ ഇല്യുമിനാറ്റി വീണ്ടും മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയായത്.

കൃത്യമായി അറിയാത്തതുകൊണ്ട് തന്നെ ഓരോരുത്തരും അവരവര്‍ക്ക് തോന്നുന്ന ഓരോ ഏച്ചുകെട്ടും കൂടി കൊടുത്താണ് ഇല്യുമിനാറ്റിയെപ്പറ്റി മറ്റൊരാളോട് പറയാറ്. മൊത്തത്തില്‍ ഏതാണ് ശരി ആരാണ് ശരി എന്നറിയാത്ത അവസ്ഥ. പതിനേഴാം നൂറ്റാണ്ടില്‍ ജര്‍മ്മനിയില്‍ ആരംഭിച്ച ഈ സംഘടന അതിന്റെ ലക്ഷ്യത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു രീതിയിലാണ് ഇന്ന് അറിയപ്പെടുന്നത്.

Content Highlights: Illuminati, Lucifer, bavarian illuminati, conspiracy theory, satan worshippers, what is illuminati

Continue reading