റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക
അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെയും നാടെന്നു കീര്‍ത്തികേട്ട അമേരിക്ക, അവിടെ വച്ചാണ് അസഹിഷ്ണുതയുടെ കത്തി സൽമാൻ റുഷ്ദിയുടെ ശരീരം തുളച്ചത്. റുഷ്ദിയുടെ നെഞ്ചിലേറ്റ ക്രൂരമായ ആ കുത്തുകള്‍ മനസ്സില്‍ ചോര പൊടിക്കുമ്പോള്‍ സ്മരണയിലേയ്ക്ക് ഭീതിയുടെ കടല്‍പോലെ ഇരമ്പിയെത്തുന്ന മറ്റൊരു പേരുണ്ട്- ഹിതോഷി ഇഗരാഷി.
അറബിക്, പേര്‍ഷ്യന്‍ സാഹിത്യത്തിലും ചരിത്രത്തിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ഹിതോഷിയാണ് സാത്താന്റെ വചനങ്ങള്‍ എന്ന റുഷ്ദിയുടെ വിവാദ ഗ്രന്ഥത്തിന്റെ ആദ്യത്തെ രക്തസാക്ഷി. റുഷ്ദിക്ക് കുത്തേല്‍ക്കുന്നതിന് മുപ്പത്തിയൊന്ന് കൊല്ലം മുന്‍പ് ഏതാണ്ട് സമാനമായി ക്രൂരമായ കുത്തേറ്റ് മരിച്ചയാള്‍. റുഷ്ദിയുടെ സാത്താനിക് വചനങ്ങള്‍ ജപ്പാനിലേയ്ക്ക് പരിഭാഷപ്പെടുത്തിയതായിരുന്നു ഹിതോഷി ചെയ്ത അപരാധം.
Content Highlights: salman rushdie murder attempt death of hitoshi igarashi satanic versus japanese translator