സ്വര്‍ണ്ണക്കേസില്‍ ആരുടെ ചെമ്പാണ് തെളിയുന്നത്?
സ്വപ്നയുടെ പുതിയ പ്രസ്താവനകളില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ? സ്വപ്ന പുതുതായി ഒന്നും പറയുന്നില്ല എന്നതാണ് ആദ്യം അറിയേണ്ടത്. സ്വപ്ന ഉയര്‍ത്തുന്നത് ആരോപണങ്ങളാണ്. ഈ ആരോപണങ്ങളാവട്ടെ ഒന്നും തന്നെ പുതുതല്ല. ഒരു വര്‍ഷം മുമ്പ് തന്നെ ഹൈക്കോടതിയില്‍ കൊടുത്ത മൊഴിയില്‍ കസ്റ്റംസ് ഈ ആരോപണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ട് കസ്റ്റംസ് ഇതിനെക്കുറിച്ച് അന്വേഷിച്ചോ? ഉത്തരം പറയേണ്ടത് കസ്റ്റംസ് ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളാണ്. അതായത് പന്തിപ്പോഴും അങ്ങ് കേന്ദ്രത്തിന്റെ കളത്തിലാണ്.
2020 ജൂലായ് അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ 30 കിലോ സ്വര്‍ണ്ണം പിടിക്കുന്നത്. 15 കോടി രൂപ വിപണി മൂല്യമുള്ള ഈ സ്വര്‍ണ്ണം തിരുവനന്തപുരത്തെ യുഎഇ കൊണ്സുലേറ്റിലക്കേുള്ള ബാഗിലായിരുന്നു. വിദേശ രാജ്യങ്ങളുടെ ഓഫീസുകളിലേക്കുള്ള ബാഗുകള്‍ക്ക് നയതന്ത്ര സുരക്ഷയുണ്ട്. സാധാരണഗതിയില്‍ ഇത്തരം ബാഗുകള്‍ കസ്റ്റംസുകാര്‍ തുറന്ന് പരിശോധിക്കാറില്ല. പക്ഷേ, ഇവിടെ കൃത്യമായ വിവരമുണ്ടായിരുന്നു. അതായത് നയതന്ത്ര ബാഗുകളുടെ മറവില്‍ കടത്തുന്നത് സ്വര്‍ണ്ണമാണെന്ന് ചില കേന്ദ്രങ്ങളില്‍ നിന്ന് കസ്റ്റംസിന് സന്ദേശമെത്തിയിരുന്നു.
Content Highlights: kerala gold smuggling case swapna suresh pinarayi vijayan sivasankaran