ഡിജിറ്റലായി ആളെ തിരിച്ചറിയാം, ആവശ്യമുള്ള വിവരങ്ങൾ മാത്രം പങ്കുവെയ്ക്കാം; ആധാർ ആപ്പ് ഉപയോഗിക്കേണ്ടതെങ്ങനെ?
തിരിച്ചറിയൽ രേഖയായി ആധാർ നൽകാൻ കാർഡോ ഫോട്ടോകോപ്പിയോ എപ്പോഴും കയ്യിൽ കരുതേണ്ടി വരാറുണ്ടോ? എന്നാലിനി അത് വേണ്ട. ഡിജിറ്റൽ രൂപത്തിൽ ആധാർ ഐഡി നിങ്ങളുടെ മൊബൈലിൽ കാണിക്കുകയും ഷെയർ ചെയ്യുകയുമാവാം. അതും ഏതൊക്കെ വിവരങ്ങൾ ഷെയർ ചെയ്യണമെന്ന് വരെ നിങ്ങൾക്ക് തീരുമാനിക്കാം. അതിനായി കൊണ്ടുവന്ന പുതിയ ആപ്പാണ് ആധാർ ആപ്. എങ്ങനെയാണ് ആപ്പ് ഉപയോഗിക്കേണ്ടതെന്നും എന്തൊക്കെ സൗകര്യങ്ങളുണ്ടെന്നും നോക്കാം.