പാലക്കാട് താമര വിരിയുമോ? പ്രിയങ്കയെ നേരിടാന്‍ ആരെത്തും? രമ്യ അട്ടിമറി വിജയം നേടുമോ | VIDEO

വയനാട് ലോക്‌സഭാ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലം. സംസ്ഥാനം വീണ്ടുമൊരു തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. രാഷ്ട്രീയ കേരളം ആകാംഷയോടെ ഉറ്റുനോക്കുന്ന കടുത്ത പോരാട്ടത്തിന് അരങ്ങൊരുങ്ങുന്ന പാലക്കാട് ബിജെപി പിടിക്കുമോ? മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തലിനെ നേരിടാന്‍ ബിജെപിയില്‍ ആരെത്തും? രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിയായി വയനാട് പ്രിയങ്ക വിജയം ഉറപ്പിച്ചോ? ഇടതുകോട്ട പൊളിച്ച് ചേലക്കരയില്‍ രമ്യ ഹരിദാസ് അട്ടിമറി വിജയം നേടുമോ?
സുരേഷ് ഗോപിയിലൂടെ ലോക്‌സഭയിലേക്ക് അക്കൗണ്ട് തുറന്ന ബിജെപി, നിയമസഭയിലും താമര വിരിയിക്കാനുള്ള കഠിന ശ്രമത്തിലാണ്. ശക്തികേന്ദ്രമായ പാലക്കാടിലൂടെ ഇതിന് സാധിക്കുമെന്നാണ് ബിജെപി പ്രതീക്ഷ. അതേസമയം അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍, മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം, പിആര്‍ ഏജന്‍സി വിവാദം തുടങ്ങീ അടുത്തിടെ ഉയര്‍ന്ന രാഷ്ട്രീയ വിഷയങ്ങളെല്ലാം മൂന്നിടത്തും അനുകൂലമാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരേ കടുത്ത ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് ഉപതിരഞ്ഞെടുപ്പ് എന്നത് സിപിഎമ്മിന് വലിയ തലവേദനയാണ്. എന്നാല്‍ കടുത്ത പ്രതിസന്ധി നേരിട്ടിട്ടും പാര്‍ട്ടി തുടര്‍ഭരണം നേടിയതിന് സമാനമായി ഉപതിരഞ്ഞെടുപ്പിലും മുന്നേറാമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടല്‍.
Inshort - Kerala gears up for by elections in Palakkad, Wayanad, and Chelakkara. BJP eyes victory in Palakkad, Congress anticipates gains, while CPM faces challenges.
Content Highlights: who will contest against priyanka gandhi in wayanad will BJP win palakkad