ബോയിങ്ങ്; ആകാശം അടക്കി ഭരിച്ചവർ എങ്ങനെ തകർച്ചയുടെ വക്കിലെത്തി?

ആകാശ ‌യാത്രകളെന്നാൽ ബോയിങ് എന്നായിരുന്നു. ലോകം അത്രയേറെ വിശ്വസിച്ചിട്ടുണ്ട് ബോയിങ്ങിനെ. വിമാനയാത്രയുടെ കാര്യത്തിൽ മാത്രമല്ല, റോക്കറ്റുകളും സാറ്റ്ലെെറ്റുകളും മിസൈലുകളും വരെ നിർമ്മിക്കുന്നവരാണ് ബോയിങ് എന്ന അമേരിക്കൻ മൾട്ടിനാഷണൽ കമ്പനി.  ഒരുകാലത്ത് അമേരിക്കൻ എന്‍ജിയറിങ് വൈദഗ്ധ്യത്തിൻ്റെയും നവീനതയുടേയും മുഖമുദ്രയായിരുന്ന ബോയിങ്ങിന് ഇത് തിരിച്ചടികളുടെ കാലമാണ്. ആ ബോയിങ്ങ് എങ്ങനെ തകർച്ചയുടെ വക്കിലെത്തി?. ദക്ഷിണ കൊറിയയിലെ മുവാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ക്രാഷ് ലാൻഡ് ചെയ്ത ജേജു എയർലൈൻസിന്റെ ബോയിങ് 737-800  ജെറ്റ് മതിലിൽ ഇടിച്ച് കത്തിയപ്പോൾ 181 യാത്രക്കാരിൽ രണ്ടുപേരൊഴികെ മറ്റെല്ലാവരും മരിച്ച സംഭവം കേട്ടാണ് 2024 വിടവാങ്ങിയത്. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന് മിനുറ്റുകൾക്കുള്ളിൽ തകർന്നുവീണ എയർ ഇന്ത്യയുടെ ബോയിങ് 787-8 ​ഡ്രീംലൈനർ വിമാനത്തിന്റെ ദുരന്തവാർത്തയാണ് അതിൽ ഒടുവിലത്തേത്. ഒരു കാലത്ത് വ്യോമയാന മേഖലയിലെ മുടിചൂടാ മന്നനായ ബോയിങ്ങിന് എന്താണ് സംഭവിച്ചത്. ആ ബോയിങ്ങ് എങ്ങനെയാണ് ഈ ബോയിങ് ആയത്?

Content Highlights: Boeing’s legacy is under fire after fatal crashes exposed serious safety and quality flaws