വേൾഡ് ട്രേഡ് സെന്റർ മുതൽ പെന്റഗൺ വരെ: അമേരിക്കയെ വിറപ്പിച്ച ആ 102 മിനിറ്റുകൾ | 9/11 ദുരന്തത്തിന് 25 വർഷം

ന്യൂയോർക്കിൽ അമേരിക്കയുടെ അഭിമാനമായി നിലകൊണ്ടിരുന്ന വേൾഡ് ട്രേഡ് സെന്ററിന്റെ സാധാരണദിവസം ആരംഭിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ, ജീവനക്കാരിൽ പലരും എത്തിക്കൊണ്ടിരിക്കുന്നു. ഏതാണ്ട് മുപ്പതിനായിരത്തോളം ആളുകൾ ദിവസേന എത്തുന്ന ട്വിൻ ടവർ ലക്ഷ്യമാക്കി പറന്ന ഫ്‌ലൈറ്റ് 11 നോർത്ത് ടവറിലെ 80-ാം നിലയിലേക്ക് ഒരൊറ്റ കുതിപ്പിന് ഇടിച്ചുകയറി! 110 നിലകളുള്ള ആ കൂറ്റൻ സൗധത്തിന്റെ പ്രകമ്പനത്തിൽ അമേരിക്കയാകെ ഞെട്ടി. ആ ആഘാതത്തിന്റെ നടുക്കം മാറും മുൻപേ, വെറും 17 മിനിറ്റിനുള്ളിൽ കൃത്യമായി പറഞ്ഞാൽ രാവിലെ 9:03-ന്‌രണ്ടാമത്തെ വിമാനം UA175 വേൾഡ് ട്രേഡ് സെന്ററിന്റെ സൗത്ത് ടവറിന്റെ അറുപതാം നിലയുടെ നെഞ്ചകം പിളർന്ന് ഒരു തീഗോളമായി മാറി! ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയുടെ പ്രതീകമായിരുന്ന ആ കൂറ്റൻ ഇരട്ടഗോപുരങ്ങൾ മിനിറ്റുകളുടെ വ്യത്യാസത്തിൽ കോൺക്രീറ്റ് കൂമ്പാരമായി നിലംപൊത്തി.

Content Highlights: Comprehensive overview of the September 11, 2001 terrorist attacks., Details of the hijacked flights, target locations, and heroic passenger resistance., Economic, political, and global security consequences including the War on Terror., Debunking popular 9/11 conspiracy theories on its 25th anniversary.