കോൺഗ്രസിൽനിന്ന് ഇടതുപാളയത്തിലൂടെ തൃണമൂലിലേക്ക്, അൻവറിന്റെ വഴി തനി വഴി...

കോൺഗ്രസിന്റെ നിലമ്പൂർ കോട്ട പിടിച്ചെടുത്ത് ഇടതുപക്ഷത്തിന് സമ്മാനിച്ചയാൾ, വിവാദ കൊടുമുടികൾക്കിടയിലും സിപിഎം ഒരുക്കിയ തണലിൽകഴിഞ്ഞ, ഇടതുപക്ഷത്തിന്റെ പ്രിയങ്കരൻ, ഒടുവിൽ അതേ പാർട്ടിക്കും മുന്നണിക്കുമെതിരേ യുദ്ധം പ്രഖ്യാപിച്ചയാൾ. ഏറ്റവും ഒടുവിൽ ഇപ്പോൾ രാജി. എം.എൽ.എ സ്ഥാനം രാജിവെച്ച് പി.വി.അൻവർ പുതിയ അങ്കത്തട്ടിലേക്ക് ഇറങ്ങിയത് വേറെ പലതും ആരംഭിക്കാനാണെന്ന് വ്യക്തം.
Content Highlights: PV Anwars resignation and Nilambur political power test